Home News Kerala News രണ്ടാം വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ ഇന്ന്

രണ്ടാം വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ ഇന്ന്

45

കാസര്‍ഗോഡ്: കേരളത്തിലെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ ഇന്ന് രാവിലെ നടക്കും. ട്രയൽ റണ്ണിനായി ഇന്നലെ വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ട്രെയിന്‍ രാത്രി 11:55 ഓടെ കാസര്‍ഗോഡ് എത്തി. ഇന്ന് രാവിലെ ഏഴ് മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് പ്രതീക്ഷ.തിരുവനന്തപുരത്ത് നിന്നും വൈകിട്ട് 4.05 ന് ട്രെയിന്‍ മൂന്നാം ട്രയല്‍ റണ്ണിനായി കാസര്‍ഗോഡേക്ക് പുറപ്പെടും. ഇതോടെ വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയാവും.

രണ്ടാം വന്ദേഭാരത് 24ന് ‘മന്‍കി ബാത്ത്’ പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം ചെയ്യുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്‍പത് വന്ദേഭാരത് ട്രെയിനുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനദിവസം ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രയ്ക്ക് അവസരമുണ്ടാകില്ല. 26-ാംതീയതി മുതൽ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്യാം.

Previous articleഐഎസ്എൽ; കേരളാ ബ്ലാസ്റ്റേഴ്‌സിനു വിജയ തുടക്കം
Next articleരാജ്യ സഭയിലും പാസ്സാക്കി വനിതാ സംവരണ ബിൽ