Home Sports വംശീയ അധിക്ഷേപം; ഇന്ത്യൻ സൂപ്പർ ലീഗിന് പരാതി നൽകി ബ്ലാസ്റ്റേഴ്സ്

വംശീയ അധിക്ഷേപം; ഇന്ത്യൻ സൂപ്പർ ലീഗിന് പരാതി നൽകി ബ്ലാസ്റ്റേഴ്സ്

63

കൊച്ചി: വംശീയ അധിക്ഷേപത്തിനെതിരെ ഇന്ത്യൻ സൂപ്പർ ലീഗിന് പരാതി നൽകി കേരള ബ്ലാസ്റ്റേഴ്സ്. ബംഗളൂരു താരം റയാൻ വില്ലാംസിനെതിരെയാണ് ആരോപണം. വിഷയത്തിൽ അന്വേഷണം വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. നടപടി എടുക്കണമെന്ന് ബംഗളൂരു എഫ്സിയോടും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സ് താരം ഐബെന് ആണ് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത്. സംഭവത്തിൽ നേരത്തെ ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട രംഗത്തെത്തിയിരുന്നു. കളിയുടെ 82–ാം മിനിറ്റിലുണ്ടായ തർക്കത്തിലാണ് എയ്ബനെ വില്യംസ് അധിക്ഷേപിച്ചത്. ഇക്കാര്യത്തിൽ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്.

Previous articleകടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Next articleഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; പഠനസമിതിയുടെ ആദ്യ യോ​ഗം ഇന്ന്