Home News Kerala News പ്രസംഗം തീരുന്നതിനു മുൻപേ അനൗൺസ്‌മെന്റ്: ക്ഷുഭിതനായി വേദിവിട്ട് മുഖ്യമന്ത്രി

പ്രസംഗം തീരുന്നതിനു മുൻപേ അനൗൺസ്‌മെന്റ്: ക്ഷുഭിതനായി വേദിവിട്ട് മുഖ്യമന്ത്രി

57

കാസർകോട്: തന്റെ പ്രസംഗം തീരുന്നതിനു മുൻപേ ഉപഹാര സമർപ്പണത്തിനായുള്ള അനൗസെമെന്റ് നടത്തിയതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി കാസർകോട് ബേഡഡുക്ക ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ കുണ്ടൻകുഴിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിൽ നിന്നാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. ചടങ്ങിൽ‌ സംസാരിച്ചു തീരുന്നതിനു മുൻപ് മെമന്റോ കൈമാറാൻ അനൗൺസ്മെന്റ് ചെയ്തപ്പോഴാണ് മുഖ്യമന്ത്രി അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. ഞാൻ സംസാരിച്ച് കഴിഞ്ഞില്ല. അയാൾക്ക് ചെവിടും കേൾക്കില്ലെന്ന് തോന്നുന്നു. ഇതൊന്നും മര്യാദയല്ല എന്നു പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ട് ഇറങ്ങിപ്പോയത്.

ഔപചാരികമായി ഉദ്ഘാടനം ചെയ്തെന്ന് അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞതിനു ആളുകൾ കരഘോഷം മുഴക്കി. ഇതിന് പിന്നാലെ അനൗൺസ്മെന്റ് ആരംഭിക്കുകയായിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. പ്രസംഗത്തിനു ശേഷം ഉപഹാരസമർപ്പണവും മുഖ്യമന്ത്രിയായിരുന്നു നടത്തേണ്ടിയിരുന്നത്. എന്നാൽ അതിനുനിൽക്കാതെ മുഖ്യമന്ത്രി വേദി വിട്ടു. ചടങ്ങിൽ അധ്യക്ഷനായ സി ച്ച് കുഞ്ഞമ്പു എം എൽ ആയും സംഘാടകരും പിന്നാലെ എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും മുഖ്യമന്ത്രി വഴങ്ങിയില്ല.

തുടർന്ന് പനയാല്‍ സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനമായിരുന്നു മുഖ്യമന്ത്രിയുടെ അടുത്ത പരിപാടി. ഈ വേദിയിൽവച്ച് ഇത്തരം കാര്യങ്ങള്‍ കണ്ടാല്‍ ഇനിയും പറയുമെന്നും, അതു തന്റെ ബാധ്യതയാണെന്നും ബേഡഡുക്ക ഫാർമേഴ്സ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടനവേദിയിൽ നിന്ന് ഇറങ്ങിപോന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചു

Previous articleനവാഗതർക്ക് അവസരമൊരുക്കാൻ പുതു പരീക്ഷണവുമായി യുവ സംവിധായകൻ. പുതുമുഖ താരങ്ങൾക്ക് തന്റെ ചിത്രങ്ങളിൽ ഇടം നൽകുന്ന സംവിധായകൻ സൂരജ് സൂര്യ ശ്രദ്ധേയനാകുന്നു
Next articleനിപ; കോഴിക്കോട് തിങ്കളാഴ്ച മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും