Home News Kerala News വിയ്യൂർ സെൻട്രൽ ജയിലിലെ പുകയില കച്ചവടം; ജയിൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വിയ്യൂർ സെൻട്രൽ ജയിലിലെ പുകയില കച്ചവടം; ജയിൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

286

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തിയ ജയിൽ ഉദ്യോഗസ്ഥനെ വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു.വിയ്യൂർ സെൻട്രൽ ജയിലിലെ മുൻ പ്രിസൺ ഓഫീസർ അജുമോനാണ് (36) അറസ്റ്റിലായത്. കാലടിയിൽ ഒളിവിൽ കഴിയുന്നതിനിടയിൽ വിയ്യൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അച്ചടക്ക നടപടികളുടെ ഭാഗമായി അജുമോൻ മൂന്നുമാസമായി സസ്പെൻഷനിലാണ്.വിയ്യൂർ ജയിലിൽ പുകയില ഉൽപന്നങ്ങളും മയക്കുമരുന്ന് അടക്കമുള്ളവയും തടവുകാരിൽ നിന്നും തുടർച്ചയായി പിടികൂടിയിരുന്നു. ഇതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകന്റെ നിർദ്ദേശപ്രകാരം വിയ്യൂർ പൊലീസ് ഇത്തരം കേസിൽ ഉൾപ്പെട്ട പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥന്റെ പങ്ക് മനസിലായത്.

പുകയില ഉൽപ്പന്നങ്ങൾ ജയിൽ ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നും തടവുകാർ വാങ്ങുന്നതിന് മുമ്പ് തടവുകാരുടെ വീട്ടുകാർ ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന ഗൂഗിൾ പേ നമ്പറിലേക്ക് പണം കൈമാറണം. പണം ലഭിച്ചു എന്ന് ഉറപ്പായാൽ തടവുകാർക്ക് പുകയില ഉൽപ്പന്നങ്ങൾ അവർക്ക് എടുക്കാൻ പാകത്തിലുള്ള സ്ഥലത്ത് വെച്ചുകൊടുക്കുകയാണ് പതിവ്. അന്വേഷണത്തിന്റെ ഭാഗമായി ഈ ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ അനധികൃതമായ പണമിടപാടുകൾ നടന്നിട്ടുള്ളതായി തെളിഞ്ഞു.

Previous articleഇന്ത്യൻ പതാകയേന്തി ഹർമ്മൻപ്രീത് സിങ്ങും ലവ്ലിന ബോര്‍ഗൊഹെനും; ഏഷ്യൻ ഗെയിംസിന് തുടക്കം
Next articleകേരളത്തിലെ രണ്ടാം വന്ദേഭാരത്; ഫ്‌ളാഗ് ഓഫ് ഇന്ന്