Home News Kerala News നിപ; കോഴിക്കോട് തിങ്കളാഴ്ച മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും

നിപ; കോഴിക്കോട് തിങ്കളാഴ്ച മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും

47

കോഴിക്കോ‌ട്: നിപ ബാധയെ തുടർന്ന് കർശന നിയന്ത്രണം ഏർപ്പെടുത്തിയ മേഖലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. 25-ാം തീയതി മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും. ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കി. സാധാരണ രീതിയിൽ ക്ലാസുകൾ തുടരാം. വിദ്യാർത്ഥികളും അധ്യാപകരും നിർബന്ധമായും മാസ്ക് ധരിക്കണം.

അതേസമയം, കണ്ടയിൻമെന്റ് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ ഓൺലൈൻ ക്ലാസ് തുടരണം. സ്കൂളുകളുടെ പ്രവേശന കവാടത്തിലും ക്ലാസ് റൂമുകളിലും സാനിറ്റൈസർ വെക്കണം. ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

Previous articleപ്രസംഗം തീരുന്നതിനു മുൻപേ അനൗൺസ്‌മെന്റ്: ക്ഷുഭിതനായി വേദിവിട്ട് മുഖ്യമന്ത്രി
Next articleഇന്ത്യൻ പതാകയേന്തി ഹർമ്മൻപ്രീത് സിങ്ങും ലവ്ലിന ബോര്‍ഗൊഹെനും; ഏഷ്യൻ ഗെയിംസിന് തുടക്കം