Home News Kerala News കേരളത്തിലെ രണ്ടാം വന്ദേഭാരത്; ഫ്‌ളാഗ് ഓഫ് ഇന്ന്

കേരളത്തിലെ രണ്ടാം വന്ദേഭാരത്; ഫ്‌ളാഗ് ഓഫ് ഇന്ന്

53

കാസർഗോഡ്: കേരളത്തിലേക്ക് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ഇന്ന് കാസർഗോഡ് വെച്ച് നടക്കും. ഇതുൾപ്പെടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ച ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ നടത്തും.

കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി വി.അബ്ദുറഹിമാൻ എന്നിവർ പങ്കെടുക്കും. ഉദ്ഘാടന യാത്രയിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും യാത്ര ചെയ്യാൻ അവസരം.ചൊവ്വാഴ്ച്ച മുതൽ ട്രെയിനിന്റെ റെഗുലർ സർവീസുകൾ ആരംഭിക്കും. 26ാംതീയതി മുതൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാം. കാസർഗോഡ് നിന്ന് രാവിലെ ഏഴു മണിക്ക് പുറപ്പെടുന്ന ട്രെയിൻ തിരുവനന്തപുരത്ത് 3.05 ന് എത്തും.

Previous articleവിയ്യൂർ സെൻട്രൽ ജയിലിലെ പുകയില കച്ചവടം; ജയിൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Next articleഏഷ്യൻ ​ഗെയിംസ്: മെഡൽ നേട്ടമാരംഭിച്ച് ഇന്ത്യ, ഷൂട്ടിങ്ങിലും തുഴച്ചിലിലും വെള്ളി