Home News Kerala News പൊലീസിന്റെ വയര്‍ലെസ് സെറ്റ് എറിഞ്ഞു പൊട്ടിച്ചു; അഭിഭാഷകന്‍ അറസ്റ്റില്‍

പൊലീസിന്റെ വയര്‍ലെസ് സെറ്റ് എറിഞ്ഞു പൊട്ടിച്ചു; അഭിഭാഷകന്‍ അറസ്റ്റില്‍

73

കൊച്ചി: പൊലീസിന്റെ വയര്‍ലെസ് സെറ്റ് എറിഞ്ഞു പൊട്ടിച്ച അഭിഭാഷകനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷാഹിം ആണ് അറസ്റ്റിലായത്. നോര്‍ത്ത് സ്റ്റേഷനിലെ സിഐയുടെ വയര്‍ലെസ് സെറ്റാണ് ഇയാളെ എറിഞ്ഞു പൊട്ടിച്ചത്.കഴിഞ്ഞ ദിവസം രാത്രി എസ്ആര്‍എം റോഡിലാണ് സംഭവം. എന്നാല്‍ പൊലീസ് തന്നെ കയ്യേറ്റം ചെയ്തുവെന്ന് അഭിഭാഷകൻ ആരോപിച്ചു.

സിഐയും സംഘവും പട്രോളിംഗിന് ഇറങ്ങിയപ്പോള്‍ പൊതുസ്ഥലത്ത് വച്ച് അഭിഭാഷകന്‍ പുകവലിക്കുന്നത് കണ്ടെന്നും ഇത് പാടില്ലെന്നും പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. പൊലീസിനോട് കയര്‍ത്ത ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സിഐയുടെ കൈവശമുണ്ടായിരുന്ന വയര്‍ലെസ് സെറ്റ് പിടിച്ചുവാങ്ങി എറിഞ്ഞുടക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനുമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

Previous articleആവേശ സ്വീകരണങ്ങൾ; കുതിച്ച് പാഞ്ഞ് രണ്ടാം വന്ദേ ഭാരത്
Next articleസംസാരിച്ചതിലെ പിഴവ്; പ്രതികരണത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി കെ സുധാകരൻ