Home News Kerala News ഇരുവൃക്കകകളും തകരാറിലായി അനുരാഗ്. കാരുണ്യ ഹസ്തം നീട്ടി വാട്സാപ്പ് കൂട്ടായ്മ

ഇരുവൃക്കകകളും തകരാറിലായി അനുരാഗ്. കാരുണ്യ ഹസ്തം നീട്ടി വാട്സാപ്പ് കൂട്ടായ്മ

97

കോട്ടയം: ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയക്ക് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും നിർദേശം കിട്ടിയ വൈക്കം കല്ലുതറയിൽ അനുരാഗിന് ചികിത്സാ സഹായവുമായി എമർജിങ് വൈക്കത്തുകാർ സോഷ്യൽ മീഡിയ കൂട്ടായ്മ. വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും അഞ്ചു ദിവസം കൊണ്ട് സമാഹരിച്ച ഒരു ലക്ഷം രൂപയാണ് അനുരാഗിന് ചികിത്സ സഹായമായി നൽകിയത്. നിർധന കുടുംബാംഗമായ അനുരാഗിന്റെ ജീവൻ രക്ഷിക്കാൻ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അനുരാഗിന്റെ ഭാര്യ വൃക്ക നൽകാൻ തയ്യാറാണെങ്കിലും ചികിത്സക്കുള്ള ഭാരിച്ച ചിലവ് ഈ കുടുംബത്തിന് താങ്ങാൻ കഴിയുന്നതല്ല. ഈ സാഹചര്യത്തിൽ വൈക്കം നഗരസഭാ പ്രദേശത്തെ ജനങ്ങൾ ചേർന്ന് ഒരു ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. വിവിധ വാർഡുകളിൽ നിന്നായി തുക സമഹാരണത്തിന് നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രവർത്തനം നടത്തി വരികയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരം ഒരു സഹായം പ്രാരംഭഘട്ടത്തിൽ തന്നെ എമർജിങ് വൈക്കത്തുകാർ മാതൃകാപരമായി സമാഹരിച്ചു കൈമാറിയത്.

വാട്സാപ്പ് കൂട്ടായ്മ ചീഫ് അഡ്മിൻ അഡ്വ. എ മനാഫ് തുക അനുരാഗിന് കൈമാറി. എമർജിങ് ഗ്രൂപ്പ്‌ അംഗങ്ങളായ മുൻ മുനിസിപ്പൽ ചെയർമാൻ പി.ശശിധരൻ, നഗരസഭ കൗണ്സിലർ കവിതാ രാജേഷ്, എമർജിങ് അഡ്മിന്മാരായ അഭിലാഷ്.ആർ, അബു കെ ഉസ്മാൻ, നിജിത ഷാജി, നൗഫിയ, വൈക്കം ഭാസി തുടങ്ങിയവർ പങ്കെടുത്തു. കോട്ടയം വൈക്കം കേന്ദ്രമായി പ്രവർത്തിക്കുന്ന എമർജിങ് വൈക്കത്തുകാർ നവമാധ്യമ കൂട്ടായ്മ ചികിത്സ സഹായങ്ങൾ സമാഹരിച്ച് നൽകുന്നതിനൊപ്പം രക്തദാനമുൾപ്പെടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും, കലാ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും നിറ സാന്നിധ്യമാണ്.

Previous articleതൃശൂരിൽ മദ്യസൽക്കാരത്തിനിടെ സംഘർഷം: പരിക്കേറ്റ യുവാവ് മരിച്ചു
Next articleആജീവനാന്ത സംഭാവനയ്ക്കുള്ള സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നടൻ മധുവിനും, ചെറുവയൽ രാമനും പുരസ്‌കാരം