Home News Kerala News ചെമ്പിൽ കഞ്ചാവ് മാഫിയയുടെ ആക്രമണം; വീടുകയറി സാധനങ്ങൾ തല്ലി തകർത്തു

ചെമ്പിൽ കഞ്ചാവ് മാഫിയയുടെ ആക്രമണം; വീടുകയറി സാധനങ്ങൾ തല്ലി തകർത്തു

183

തലയോലപ്പറമ്പ്: ചെമ്പിൽ കഞ്ചാവ് മാഫിയ സംഘത്തിന്റെ വീട് കയറി ആക്രമണം. ചെമ്പ് പനംകാവ് ക്ഷേത്ര ത്തിനുസമീപം അഞ്ചുപറയിൽ സിദ്ധാർത്ഥന്റെ വീട്ടിൽ കയറിയാണ് ആക്രമണം നടത്തിയത്. സിദ്ധാർത്ഥന്റെ ഭാര്യയെയും ഡിവൈഎഫ്ഐ ഭാരവാഹിയായ മകൻ രാജീവിനെയും ആക്രമിച്ചു. വീട്ടിലെ സാധനങ്ങളും തല്ലിത്തകർത്തിട്ടുണ്ട്. ഞായറാഴ്ചയാണ് സംഭവം.ഗുണ്ടാ സംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

ചെമ്പ് കണിയാതറ ശശാങ്കന്റെ മകൻ ശങ്കർ, കണിയാംപടിക്കൽ വീട്ടിൽ ദാസ ന്റെ മകൻ കിരൺ ദാസ്, സഹോ ദരൻ അരുൺ ദാസ്, തെക്കുംകോവിൽ വീട്ടിൽ ഉദയന്റെ മകൻ സഞ്ജയ്, കുറവനാട്ട് രാജുവി ന്റെ മകൻ വിഷ്ണു, കുലശേഖരമംഗലം തറവട്ടം സ്വദേശി ആദർശ് എന്നിവരും കണ്ടാലറിയാവുന്ന മറ്റുള്ളവരും ചേർന്നാണ് ആക്രമണം നടത്തിയത്. സംഘം പ്രദേശത്ത് നിരന്തരം പ്രകോപന സൃഷ്ടിക്കുകയും പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. പ്രദേശത്തെ സ്വൈര ജീവിതം തകർക്കുന്ന ഗുണ്ടാ സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.

Previous articleഷാരോൺ വധക്കേസ്; മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
Next articleസ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് മരണം