Home News Kerala News താനൂര്‍ ലഹരിമരുന്ന് കേസ്; നാലു പേർക്ക് ജാമ്യം

താനൂര്‍ ലഹരിമരുന്ന് കേസ്; നാലു പേർക്ക് ജാമ്യം

56

കൊച്ചി: താനൂര്‍ ലഹരി മരുന്ന് കേസില്‍ നാലു പേർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കസ്റ്റഡിയിൽ മരണപ്പെട്ട താമിര്‍ ജിഫ്രിക്കൊപ്പം കസ്റ്റഡിയിലെടുത്തവര്‍ക്കാണ് ജാമ്യം നൽകിയത്. രണ്ടാം പ്രതി മന്‍സൂര്‍, മൂന്നാം പ്രതി ആബിദ്, അഞ്ചാം പ്രതി മുഹമ്മദ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. നാലാം പ്രതി ജാബിറിന് കോടതി രാവിലെയും ജാമ്യം അനുവദിച്ചു.

മൂന്ന് പേരുടെ ജാമ്യാപേക്ഷയില്‍ അവ്യക്തത ഉണ്ടായിരുന്നതിനാല്‍ ഇത് മാറ്റുന്നതിനായി അഭിഭാഷകന് കോടതി സമയം അനുവദിക്കുകയായിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷമാണ് മൂന്നുപേരുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. കസ്റ്റഡിയില്‍ എടുത്ത നാല് പേരും കോഴിക്കോട് കസബ സബ് ജയിലില്‍ ആയിരുന്നു കഴിഞ്ഞിരുന്നത്.

Previous articleസ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് മരണം
Next articleരണ്ടാം വന്ദേഭാരത്; സ്ഥിരം സർവീസ് ഇന്ന് മുതൽ