Home News കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ആദ്യ യാത്ര രാഷ്ട്രീയ വിവാദത്തിലേക്ക്. വി.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യാത്രയായി...

കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ആദ്യ യാത്ര രാഷ്ട്രീയ വിവാദത്തിലേക്ക്. വി.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യാത്രയായി ട്രെയിനിന്റെ യാത്രാമാറിയെന്ന് കെ.മുരളീധരന്‍ എംപി.

74

തിരുവനന്തപുരം: കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ആദ്യ യാത്രയെ ബിജെപി തരംതാണ രാഷ്ട്രീയത്തിന് ഉപയോഗിക്കുകയായിരുന്നുവെന്ന വിമർശനവുമായി കെ.മുരളീധരന്‍ എംപി. കാസർകോട്ടെ തുടക്കം മുതൽ തിരുവനന്തപുരത്തെ സമാപനം വരെ ഇതുണ്ടായി. പ്രാദേശിക എംഎൽഎയെ ക്ഷണിച്ചിട്ടും സംസാരിക്കാൻ അനുവദിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടല്ല, ഓൺലൈനായാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത് എന്നിട്ടും എംഎൽഎയെ സംസാരിക്കാൻ അനുവദിക്കാതിരുന്നതു മുതൽ തറക്കളി ആരംഭിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എറണാകുളം മുതൽ ആലപ്പുഴ വരെ പാസഞ്ചർ ട്രെയിൻ പോലെയാണ് വന്ദേഭാരത് സഞ്ചരിച്ചത്. ഉദ്ഘാടനത്തിനു സ്പെഷൽ ഷെഡ്യൂൾ ആണെന്നായിരുന്നു ഇതിനു മറുപടി. പലയിടങ്ങളിലും ട്രെയിൻ പിടിച്ചിട്ടു. ഇവിടങ്ങളിലെല്ലാം കേന്ദ്രമന്ത്രി വി.മുരളീധരൻ ഇറങ്ങി സ്വീകരണം ഏറ്റുവാങ്ങി. ഇതു മറ്റു ട്രെയിനുകളെ വൈകിപ്പിച്ചു. വേണാട് എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകി. ആലപ്പുഴയിൽ ബിജെപി പ്രവർത്തകരുടെ ജാഥയും പ്രകടനവുമായിരുന്നു. ആദ്യ ദിവസം തന്നെ ട്രെയിന്റെ ചില്ല് പൊട്ടുമെന്നു വിചാരിച്ചു. കേരളത്തിലെ എല്ലാ ബിജെപിക്കാരെയും അണിനിരത്തി. ഇതിൽക്കൂടുതൽ ബിജെപിക്കാർ ഇവിടെയില്ലെന്നും കെ മുരളീധരൻ പരിഹസിച്ചു.

വി.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണോയെന്ന് സംശയം തോന്നി. ഇദ്ദേഹത്തിനു വേണ്ടി ഓരോ പോയിന്റിലും 10 മിനിറ്റ് ട്രെയിൻ നിർത്തിയിട്ടു. ആലപ്പുഴയിൽ അരമണിക്കൂറോളം നേരം സ്വീകരണം നീണ്ടു. അടച്ച വാതിൽ വീണ്ടും തുറക്കുകയും ചെയ്തു. കൊല്ലത്ത് നിന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി ട്രെയിനിൽ കയറുന്നത് വരെ ബിജെപി ഓഫിസില്‍ ഇരുന്നുള്ള യാത്ര പോലെയാണ് തോന്നിയതെന്നും കെ മുരളീധരൻ പറഞ്ഞ്. ട്രെയിനില്‍ കൊടിയുമായി കയറിയ ബിജെപി പ്രവര്‍ത്തകര്‍ മോദിക്കും സനാതന ധർമത്തിനും വേണ്ടി മുദ്രാവാക്യം വിളിച്ചു. ഇതൊക്കെ വി.മുരളീധരൻ ആസ്വദിക്കുകയാണ്. എന്തിനായിരുന്നു ഇങ്ങനെ വൃത്തികെട്ട കളി? തിരഞ്ഞെടുപ്പ് സമയത്ത് നിങ്ങൾ അവകാശവാദം ഉന്നയിച്ചോളൂ. ഓടുന്ന ട്രെയിനിൽ മുദ്രാവാക്യം വിളിച്ചത് എങ്ങനെയാണ്? ക്ഷണിക്കപ്പെട്ടവർക്കു മാത്രമായിരുന്നു ആദ്യ ദിവസം ട്രെയിനിൽ പ്രവേശനം. എംപിക്കുള്ള അതേ പാസ് ബിജെപി പ്രവർത്തകരുടെ കയ്യിലുമുണ്ടായിരുന്നു. വന്ന ബിജെപിക്കാരെ തിരിച്ചുകൊണ്ടു പോകാൻ സ്പെഷൽ ട്രെയിനും ഏർപ്പാടാക്കി. പല റെയിൽവേ ഉദ്ഘാടനങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒന്ന് ആദ്യമായിരുന്നുവെന്നും കെ.മുരളീധരൻ പറഞ്ഞു.

Previous articleആജീവനാന്ത സംഭാവനയ്ക്കുള്ള സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നടൻ മധുവിനും, ചെറുവയൽ രാമനും പുരസ്‌കാരം
Next articleഷാരോൺ വധക്കേസ്; മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം