Home News Kerala News സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് മരണം

സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് മരണം

56

കാസര്‍ഗോഡ്: പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഓട്ടോറിക്ഷ യാത്രക്കാരായ മൊഗ്രാല്‍ സ്വദേശികളാണ് മരിച്ചത്. ഒരു കുടുംബത്തിലെ നാല് പേരും ഓട്ടോ ഡ്രൈവറും ആണ് മരിച്ചത്.

വളവില്‍ വച്ച് നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ചികിത്സയിലിരിക്കെയാണ് ഓട്ടോറിക്ഷ ഡ്രൈവർ മരണപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Previous articleചെമ്പിൽ കഞ്ചാവ് മാഫിയയുടെ ആക്രമണം; വീടുകയറി സാധനങ്ങൾ തല്ലി തകർത്തു
Next articleതാനൂര്‍ ലഹരിമരുന്ന് കേസ്; നാലു പേർക്ക് ജാമ്യം