Home News Kerala News ഷാരോൺ വധക്കേസ്; മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം

ഷാരോൺ വധക്കേസ്; മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം

57

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ഷാരോൺ വധകേസിൽ 2022 ഒക്ടോബർ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്.

കൊലപാതകത്തിൽ ഗ്രീഷ്മയുടെ അമ്മാവനും അമ്മയും കൂട്ടുപ്രതികളാണ്. ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്നാണ് കുറ്റപത്രം. കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരണം സംഭവിക്കുകയുമായിരുന്നു.

Previous articleകേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ആദ്യ യാത്ര രാഷ്ട്രീയ വിവാദത്തിലേക്ക്. വി.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യാത്രയായി ട്രെയിനിന്റെ യാത്രാമാറിയെന്ന് കെ.മുരളീധരന്‍ എംപി.
Next articleചെമ്പിൽ കഞ്ചാവ് മാഫിയയുടെ ആക്രമണം; വീടുകയറി സാധനങ്ങൾ തല്ലി തകർത്തു