Home News Kerala News തൃശൂരിൽ മദ്യസൽക്കാരത്തിനിടെ സംഘർഷം: പരിക്കേറ്റ യുവാവ് മരിച്ചു

തൃശൂരിൽ മദ്യസൽക്കാരത്തിനിടെ സംഘർഷം: പരിക്കേറ്റ യുവാവ് മരിച്ചു

72

തൃശൂർ: മദ്യസൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദനമേറ്റ യുവാവ് മരിച്ചു. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂർ സുനാമി കോളനി സ്വദേശി കാവുങ്ങൽ ധനേഷ് (36) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ധനേഷും നാലു സുഹൃത്തുക്കളും ചേർന്ന് ധനേഷിന്റെ വീട്ടിൽ മദ്യപിച്ചിരുന്നു. പിന്നീട് മൂന്ന് സുഹൃത്തുക്കൾ മടങ്ങി. ഇതിനുശേഷം അവിടെയുണ്ടായിരുന്ന സുഹൃത്തും ധനേഷുമായി അടിപിടിയുണ്ടായി.

വൈകിട്ടോടെ ധനേഷ് മറ്റുള്ളവരെയും കൂട്ടി ഈ സുഹൃത്തിനെ അന്വേഷിച്ച് തൊട്ടടുത്ത കള്ളുഷാപ്പിലെത്തി. ബഹളം വയ്ക്കുന്നതറിഞ്ഞ് എത്തിയ പൊലീസ്, പരുക്കേറ്റിരുന്ന ധനേഷിനോട് ആശുപത്രിയിൽ പോകാൻ ആവശ്യപ്പെട്ട ശേഷം മറ്റു മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു. പിന്നീട് അഞ്ചരയോടെ ധനേഷിനെ അവശനിലയില്‍ റോഡരികില്‍ കണ്ടെത്തി. പൊലീസെത്തി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാവൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Previous articleനിപ; കോഴിക്കോട് ജില്ലയിലെ സ്കൂളുകൾ ഇന്ന് തുറക്കും
Next articleഇരുവൃക്കകകളും തകരാറിലായി അനുരാഗ്. കാരുണ്യ ഹസ്തം നീട്ടി വാട്സാപ്പ് കൂട്ടായ്മ