Home News Kerala News മുതുകിൽ പിഎഫ്ഐ എന്ന് എഴുതിയതായി വ്യാജ പരാതി; ജവാനും സുഹൃത്തും അറസ്റ്റിൽ

മുതുകിൽ പിഎഫ്ഐ എന്ന് എഴുതിയതായി വ്യാജ പരാതി; ജവാനും സുഹൃത്തും അറസ്റ്റിൽ

57

കൊല്ലം: മര്‍ദിച്ച് മുതുകില്‍ പിഎഫ്ഐ എന്ന് എഴുതിയതായി വ്യാജ പരാതി നൽകിയ ജവാനും സുഹൃത്തും പിടിയിൽ. പരാതിയിൽ പോലീസ് വിശദമായി നടത്തിയ പരിശോധനയില്‍ സംഭവം വ്യാജമെന്ന് തെളിഞ്ഞതായി കൊട്ടാരക്കര അഡീഷണൽ എസ് പി അറിയിച്ചു. വർഗീയ ലഹളയുണ്ടാക്കാനും ഗൂഢാലോചനയ്ക്കും വ്യാജ മൊഴി രേഖപ്പെടുത്തിയതിനും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ദേശീയ ശ്രദ്ധ പിടിച്ചു പറ്റാനും ജോലിയിൽ മെച്ചപ്പെട്ടെ സ്ഥാനം ലഭിക്കാനുമാണ് സംഭവം ആസൂത്രണം ചെയ്തതെന്ന് കൊട്ടാരക്കര അഡീഷണൽ എസ് പി വ്യക്തമാക്കി. അവധിക്ക് നാട്ടിലെത്തിയ രാജസ്ഥാനില്‍ സൈനികനായ ചന്നപ്പാറ സ്വദേശി ഷൈനും സുഹൃത്ത് ജോഷിയും ചേര്‍ന്നാണ് ഇത്തരമൊരു പരാതി നൽകിയത്. ഷൈന്‍ പറഞ്ഞപ്രകാരമാണ് ഇത് ചെയ്തതെന്ന് ജോഷി പറഞ്ഞു. കൈകളും വായയും പായ്ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ബന്ധിച്ചെന്നും മർദിച്ച ശേഷം ടീ ഷര്‍ട്ട് കീറി മുതുകില്‍ പിഎഫ്ഐ എന്ന് പച്ച പെയിന്റ് ഉപയോഗിച്ച് എഴുകയായിരുന്നു എന്നാണ് സൈനികന്റെ പരാതി.

Previous articleപത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി മോഹന്‍ലാല്‍
Next articleഷാരോൺ കൊലപാതകകേസ് ; ജാമ്യം ലഭിച്ച പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി