Home Cinema പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി മോഹന്‍ലാല്‍

പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി മോഹന്‍ലാല്‍

51

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടൻ മോഹന്‍ലാല്‍. തിങ്കളാഴ്ച രാവിലെയാണ് മോഹൻലാൽ ക്ഷേത്ര ദര്‍ശനം നടത്തിയത്. ദർശന ശേഷം അദ്ദേഹത്തെ ക്ഷേത്ര ഭാരവാഹികള്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സുഹൃത്തുക്കളായ ജി സുരേഷ് കുമാര്‍, സനില്‍ കുമാര്‍ എന്നിവര്‍ മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു.

നേര് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കുറച്ച് ആഴ്ചകളായി മോഹന്‍ലാല്‍ തലസ്ഥാനത്ത് ഉണ്ട്. ട്വല്‍ത്ത് മാന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് നേര്.

Previous articleരണ്ടാം വന്ദേഭാരത്; സ്ഥിരം സർവീസ് ഇന്ന് മുതൽ
Next articleമുതുകിൽ പിഎഫ്ഐ എന്ന് എഴുതിയതായി വ്യാജ പരാതി; ജവാനും സുഹൃത്തും അറസ്റ്റിൽ