Home News Kerala News ഷാരോൺ കൊലപാതകകേസ് ; ജാമ്യം ലഭിച്ച പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി

ഷാരോൺ കൊലപാതകകേസ് ; ജാമ്യം ലഭിച്ച പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി

75

ആലപ്പുഴ: പാറശാല ഷാരോൺ രാജ് കൊലപാതക കേസിലെ മുഖ്യപ്രതി ഗ്രീഷ്മ ജയിൽ മോചിതയായി. കഴിഞ്ഞ ദിവസമാണ് ഗ്രീഷ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യ നടപടികൾ വൈകിയതിനെ തുടർന്ന് ജയിൽ മോചനം വൈകുകയായിരുന്നു.

കഴിഞ്ഞ മാസം 15നാണ് സഹ തടവുകാരുടെ പരാതിയെ തുടർന്ന് അട്ടക്കുളങ്ങര ജയിലിൽ നിന്നും മാവേലിക്കര സ്പെഷ്യൽ സബ്ജയിലേക്ക് ഗ്രീഷ്മയെ മാറ്റിയത്. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് ഹൈക്കോടബി ജാമ്യം അനുവദിച്ചത്. ആൺ സുഹൃത്തായ ഷാരോൺ രാജിന് കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ഒക്ടോബർ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്. കേസിൽ ഗ്രീഷ്മയുടെ അമ്മാവനും അമ്മയും കൂട്ടുപ്രതികളാണ്.

Previous articleമുതുകിൽ പിഎഫ്ഐ എന്ന് എഴുതിയതായി വ്യാജ പരാതി; ജവാനും സുഹൃത്തും അറസ്റ്റിൽ
Next articleപീഡന കേസ് പ്രതികളെ രക്ഷിക്കാൻ ശ്രമം; ഡിവൈഎസ്പിക്ക് സസ്പെൻഷൻ