Home News Kerala News പീഡന കേസ് പ്രതികളെ രക്ഷിക്കാൻ ശ്രമം; ഡിവൈഎസ്പിക്ക് സസ്പെൻഷൻ

പീഡന കേസ് പ്രതികളെ രക്ഷിക്കാൻ ശ്രമം; ഡിവൈഎസ്പിക്ക് സസ്പെൻഷൻ

65

ഇടുക്കി: പീഡന കേസ് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച ഡിവൈഎസ്പിക്ക് സസ്പെൻഷൻ. പീരുമേട് ഡിവൈഎസ്പി കുര്യാക്കോസിനെയാണ് സസ്പെൻഡ് ചെയ്തത്. രാജസ്ഥാൻ സ്വദേശിനിയായ 35 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. മെയ് എട്ടിനാണ് രാജസ്ഥാൻ സ്വദേശിയായ യുവതി കുമളിയിൽ വച്ച് പീഡിപ്പിക്കപ്പെട്ടത്. കട്ടപ്പനയിൽ വസ്തു വ്യാപാരം നടത്തുന്ന രണ്ട് പേർ സമൂഹമാധ്യമങ്ങളിൽ വഴി പരിചയപ്പെട്ട യുവതിയെ കുമളിയിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

യുവതിയുടെ സ്വകാര്യ ചിത്രങ്ങളെടുത്ത് അത് പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ 35 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണ്ണം കവർന്നു. ഇതേ തുടർന്ന് പാലാ സ്വദേശി മാത്യൂസ് ജോസഫ് കുമളി ചെങ്കര സ്വദേശി സക്കീർ മോൻ എന്നിവർക്കെതിരെ യുവതി പരാതി നൽകി. തുടർന്ന് പൊലീസ് ഇവരുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഡിവൈഎസ്പിയുടെ ഇടപെടലിനെ തുടർന്ന് അറസ്റ്റ് ചെയ്തില്ല. ഇത് പ്രതികൾക്ക് ഡൽഹിയിലേക്ക് രക്ഷപ്പെടാനും തെളിവ് നശിപ്പിക്കാനും അവസരം നൽകി. ജൂൺ 15ന് ഡൽഹിയിൽ വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിവൈഎസ്പി കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന് തെളിഞ്ഞത്.

Previous articleഷാരോൺ കൊലപാതകകേസ് ; ജാമ്യം ലഭിച്ച പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി
Next articleസംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്