Home News World News ഇറാഖില്‍ വിവാഹസല്‍ക്കാരത്തിനിടെ തീപിടിത്തം; വരനും വധുവും ഉള്‍പ്പെടെ നൂറിലധികം പേര്‍ക്ക് ദാരുണാന്ത്യം

ഇറാഖില്‍ വിവാഹസല്‍ക്കാരത്തിനിടെ തീപിടിത്തം; വരനും വധുവും ഉള്‍പ്പെടെ നൂറിലധികം പേര്‍ക്ക് ദാരുണാന്ത്യം

61

ബാഗ്ദാദ്: ഇറാഖില്‍ വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ തീപിടിത്തം നൂറിലധികം പേർ മരിച്ചു. വധുവും വരനും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. നൂറ്റിയമ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാഖിലെ നിനവേ പ്രവിശ്യയിലെ ഹംദാനിയ പ്രദേശത്താണ് തീപിടുത്തമുണ്ടായത്.

അപകടത്തിന്റെ കാരണം വ്യക്തമല്ല. ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇതാവാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹാള്‍ നിര്‍മ്മിച്ചിരിക്കുന്ന വസ്തുക്കളിലേക്ക് പെട്ടെന്ന് തീപടര്‍ന്നതാണ് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചതെന്നും ദൃക്‌സാക്ഷികള്‍ ചൂണ്ടിക്കാട്ടി.

Previous articleസംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
Next articleപാലക്കാട് കുഴിച്ചിട്ട നിലയിൽ യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവം: വയലുടമ അറസ്റ്റിൽ