Home Sports ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ കുതിപ്പ്. പിസ്റ്റൽ ഷൂട്ടിങ്ങ്‍ ടീം ഇനത്തിലും ഇന്ത്യയ്ക്ക് സ്വർണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ കുതിപ്പ്. പിസ്റ്റൽ ഷൂട്ടിങ്ങ്‍ ടീം ഇനത്തിലും ഇന്ത്യയ്ക്ക് സ്വർണം

46

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യൻ കായിക താരങ്ങൾ. 25 മീറ്റർ പിസ്റ്റൽ ഷൂട്ടിങ്ങ്‍ ടീം ഇനത്തിലും ഇന്ത്യ സ്വർണം നേടി. ഷൂട്ടിങ്ങിൽ ഇന്ത്യൻ വനിതകൾ സ്വർണവും വെള്ളിയും സ്വന്തമാക്കി. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിൽ ഇന്ത്യ ഒന്നാമതെത്തി്. മനു ഭാകർ, ഇഷ സിങ്, റിഥം സാങ്‌വാൻ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്ക് സ്വർണ നേട്ടം സമ്മാനിച്ചത്. ഇതോടെ സ്വർണനേട്ടം നാലായി. നേരത്തെ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യൻ ടീം വെള്ളി നേടിയിരുന്നു. സിഫ്റ്റ് കൗർ സംറ, ആഷി ഛൗക്സെ, മനിനി കൗശിക് എന്നിവരടങ്ങിയ ടീമാണ് രണ്ടാമതെത്തിയത്.

Previous articleഷാരോൺ വധം: ഗ്രീഷ്‌മയുടെ ജാമ്യത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഷാരോണിന്റെ കുടുംബം
Next articleടൂറിസം ദിനത്തിൽ കേരളത്തിന് പുരസ്കാരത്തിളക്കം. കാന്തല്ലൂർ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ്