Home News Kerala News 2025 നവംബര്‍ 1ന് മുമ്പ് സംസ്ഥാനത്തെ അതിദാരിദ്ര വിമുക്തമാക്കും; പിണറായി വിജയന്‍

2025 നവംബര്‍ 1ന് മുമ്പ് സംസ്ഥാനത്തെ അതിദാരിദ്ര വിമുക്തമാക്കും; പിണറായി വിജയന്‍

39

തിരുവനന്തപുരം: 2025 നവംബര്‍ ഒന്നിന് മുന്‍പ് സംസ്ഥാനത്തെ പൂര്‍ണ്ണമായി അതിദാരിദ്ര്യ മുക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2024 നവംബര്‍ ഒന്നിനകം അതിദാരിദ്ര്യ നിര്‍മാര്‍ജനം 93 ശതമാനം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജനം, ലൈഫ്, ആര്‍ദ്രം, വിദ്യാകേരളം, ഹരിതകേരളം ഈ നാല് മിഷനുകളുമായി ബന്ധപ്പെട്ട പദ്ധതികള്‍, ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, മലയോര ഹൈവേ, തീരദേശ പാത തുടങ്ങിയ കാര്യങ്ങളും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളും പരിശോധിക്കും. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ഉള്‍നാടന്‍ ജലഗതാഗതം, മാലിന്യ മുക്ത കേരളം എന്നിവയുമായി ബന്ധപ്പെട്ടു സ്വീകരിച്ചതും സ്വീകരിക്കേണ്ടതുമായ നടപടികളും വിശകലനം ചെയ്യും. ഓരോ ജില്ലയിലെയും പ്രശ്നങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ അസംബ്ലി മണ്ഡലങ്ങളിലും മന്ത്രിസഭ മുഴുവനായി ജനങ്ങളോട് സംവദിക്കുന്ന പരിപാടിയുടെ പേരിൽ മാറ്റം വരുത്തി സർക്കാർ. നേരത്തെ മണ്ഡലസദസ് എന്നായിരുന്നു സര്‍ക്കാര്‍ പര്യടനപരിപാടിയെ വിളിച്ചിരുന്നത്. ഇത് നവകേരള സദസ്സ് എന്നാക്കി നിശ്ചയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പര്യടനത്തെക്കുറിച്ച് വിശദീകരിച്ചു. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് ഈ പര്യടനം നടക്കുക. മഞ്ചേശ്വരത്താണ് പരിപാടിയുടെ തുടക്കം. ഓരോ മണ്ഡലത്തിലും എംഎല്‍എമാർ പര്യടനത്തിന് നേതൃത്വം നൽകും.

Previous articleനൂറാം ചിത്രവുമായി പ്രിയദർശൻ; തിരക്കഥ വിനീത് ശ്രീനിവാസൻ
Next articleമഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്