Home News Kerala News സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

59

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.വെള്ളിയാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാളോടെ ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീടുള്ള 24 മണിക്കൂറിൽ ഇത് ന്യൂനമർദ്ദമായി മാറും. ഇതിന്റെ സ്വാധീനത്താലാണ് കേരളത്തിൽ മഴ ശക്തിയാകുന്നത്.

Previous articleപീഡന കേസ് പ്രതികളെ രക്ഷിക്കാൻ ശ്രമം; ഡിവൈഎസ്പിക്ക് സസ്പെൻഷൻ
Next articleഇറാഖില്‍ വിവാഹസല്‍ക്കാരത്തിനിടെ തീപിടിത്തം; വരനും വധുവും ഉള്‍പ്പെടെ നൂറിലധികം പേര്‍ക്ക് ദാരുണാന്ത്യം