Home Cinema നൂറാം ചിത്രവുമായി പ്രിയദർശൻ; തിരക്കഥ വിനീത് ശ്രീനിവാസൻ

നൂറാം ചിത്രവുമായി പ്രിയദർശൻ; തിരക്കഥ വിനീത് ശ്രീനിവാസൻ

58

കൊച്ചി: പ്രിയദർശൻ ഒരുക്കുന്ന നൂറാമത്തെ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് വിനീത് ശ്രീനിവാസൻ. മോഹൻലാൽ നായകനാകുന്ന ചിത്രത്തിന് ഹരം എന്നാണ് പേരിട്ടിരിക്കുന്നത്. ആദ്യമായാണ് മോഹൻലാൽ-പ്രിയദർശൻ ചിത്രത്തിന് വിനീത് തിരക്കഥയൊരുക്കുന്നത്.അടുത്ത വർഷം ആരംഭിക്കുന്ന ചിത്രം ആശിർവാദ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനു ശേഷം മോഹൻലാലും പ്രിയദർശനും ഒരുമിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ നടക്കും.

Previous articleകെഎസ്ആർടിസി അന്തർസംസ്ഥാന സർവീസുകളിൽ ടിക്കറ്റ് നിരക്ക് കൂടും
Next article2025 നവംബര്‍ 1ന് മുമ്പ് സംസ്ഥാനത്തെ അതിദാരിദ്ര വിമുക്തമാക്കും; പിണറായി വിജയന്‍