Home News National news സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ചു; കോൺഗ്രസ് നേതാവിനെതിരെ കേസ്

സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ചു; കോൺഗ്രസ് നേതാവിനെതിരെ കേസ്

53

ഉത്തർപ്രദേശ്: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ച കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. ഉത്തർപ്രദേശ് അമേഠിയിൽ നിന്നുള്ള നേതാവ് ദീപക് സിംഗിനെതിരെയാണ് നടപടി. ബിജെപി നേതാവ് കേശവ് സിംഗ് നൽകിയ പരാതിയിലാണ് ഗൗരിഗഞ്ച് പോലീസ് കേസ് എടുത്തത്.

സഞ്ജയ് ഗാന്ധി ആശുപത്രിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതിനെതിരെ സിംഗ് രണ്ട് ദിവസത്തെ ധർണ നടത്തിയിരുന്നു. ഈ പ്രതിഷേധത്തിനിടെയാണ് സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Previous articleവയനാട്ടിൽ മാവോയിസ്റ്റ് ആക്രമണം; കെഎഫ്ഡിസി ഓഫീസ് അടിച്ചുതകർത്തു
Next articleമതിൽ ഇടിഞ്ഞു വീണ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം