Home News Kerala News മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

60

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. മധ്യവടക്കൻ ജില്ലകളിൽ മഴ കനക്കും. മഴ സാധ്യത കണക്കിലെടുത്ത് 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട പാലക്കാട് വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത രണ്ടു ദിവസത്തേക്ക് കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്തി. ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.

Previous article2025 നവംബര്‍ 1ന് മുമ്പ് സംസ്ഥാനത്തെ അതിദാരിദ്ര വിമുക്തമാക്കും; പിണറായി വിജയന്‍
Next articleഇന്ന് നബിദിനം; ആഘോഷനിറവിൽ വിശ്വാസികൾ