Home News Kerala News കൊടിയേരിയ്ക്ക് പയ്യാമ്പലത്തും, കൊടിയേരിയിലെ വീട്ടിലും സ്മാരകങ്ങൾ. ഒക്ടോബർ 1ന് സ്മാരകങ്ങൾ സന്ദർശകർക്കായി തുറക്കും

കൊടിയേരിയ്ക്ക് പയ്യാമ്പലത്തും, കൊടിയേരിയിലെ വീട്ടിലും സ്മാരകങ്ങൾ. ഒക്ടോബർ 1ന് സ്മാരകങ്ങൾ സന്ദർശകർക്കായി തുറക്കും

43

കണ്ണൂർ: സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്തും അദ്ദേഹത്തിന്റെ കോടിയേരി മുളിയിൽനടയിലെ വീട്ടിലും സ്മാരകങ്ങൾ ഒരുങ്ങുന്നു. സി പി ഐ എമ്മിന്റെ നേതൃത്വത്തിലാണ് പയ്യാമ്പലം കടൽത്തീരത്ത് കോടിയേരിയുടെ സമരകം ഒരുക്കുന്നത്. ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതിമണ്ഡപങ്ങൾക്കിടയിലാണ് കോടിയേരി സ്മാരകസ്തൂപം. 11 അടി ഉയരവും 8 അടി വീതിയുമുള്ള ഈ സ്മാരകം രൂപകൽപ്പന ചെയ്തത് ശില്പി ഉണ്ണി കാനായിയാണ്.. ഗ്രാനൈറ്റിൽ കൊത്തിയെടുത്തതാണു സ്തൂപത്തിൽ കാണുന്ന കോടിയേരിയുടെ മുഖം. നിർമാണം പൂർത്തിയായ സ്മാരകത്തിന്റെ അനാച്ഛാദനം കോടിയേരിയുടെ ഒന്നാം ചരമവാർഷികദിനമായ ഒക്ടോബർ 1ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിർവഹിക്കും.

കൊടിയേരിയ്ക്ക് വീട്ടിൽ സ്മാരകമൊരുക്കിയത് ഭാര്യ വിനോദിനിയാണ്. കോടിയേരി പിന്നിട്ട ജീവിതവഴികളിലെ കാഴ്ചകൾ ചിത്രങ്ങളായി സന്ദർശകരെ വരവേൽക്കും. വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ് എന്ന പേരിൽ മുളിയിൽനടയിലെ വീടിന്റെ ഏറ്റവും മുകളിലെ നിലയിലാണ് ഗാലറി സാജ്‌ജമാക്കിയിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലത്തെ ഫോട്ടോ മുതൽ ചികിത്സയിലിരിക്കുന്ന സമയത്തെ ഫോട്ടോകൾ വരെ ഇരുനൂറോളം ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ജീവിതചിത്രം അവതരിപ്പിക്കുന്ന 14 മിനിറ്റ് വിഡിയോ പ്രദർശനവുമുണ്ട്. ഇതിനു പുറമെ 40 മിനിറ്റ് ഡോക്യുമെന്ററി കൂടി തയാറാക്കുന്നുണ്ട്. അദ്ദേഹം ഉപയോഗിച്ച പേനകൾ, ലഭിച്ച ഉപഹാരങ്ങൾ, എഴുത്തു സഹിതമുള്ള പോക്കറ്റ് ഡയറികൾ, ലേഖനങ്ങളുടെ കയ്യെഴുത്തു പ്രതികൾ, വിപുലമായ പുസ്തകശേഖരം, കട്ടിലും മെത്തയും, വ്യായാമ ഉപകരണങ്ങൾ, കണ്ണടകൾ, തീൻമേശ, ചെരിപ്പുകൾ അങ്ങനെ കോടിയേരിയുടെ ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം ഇവിടെ പ്രദർശിപ്പിക്കും. ഒക്ടോബർ ഒന്ന് ആകുമ്പോഴേക്കും ഇതും സന്ദർശകർക്കായി സജ്ജമാകും.

Previous articleകടക്കൽ ചാപ്പകുത്തൽ: അനിൽ ആന്റണിയ്ക്കും, പ്രതീഷ് വിശ്വനാഥനുമെതിരെ കേസെടുക്കണമെന്ന് പി കെ ഫിറോസ്
Next articleതൃശൂര്‍ കയ്പമംഗലത്ത് വാഹനാപകടം: രണ്ട് യുവാക്കള്‍ മരിച്ചു