Home News Kerala News വയനാട്ടിൽ മാവോയിസ്റ്റ് ആക്രമണം; കെഎഫ്ഡിസി ഓഫീസ് അടിച്ചുതകർത്തു

വയനാട്ടിൽ മാവോയിസ്റ്റ് ആക്രമണം; കെഎഫ്ഡിസി ഓഫീസ് അടിച്ചുതകർത്തു

56

വയനാട്: ജില്ലയിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം. തലപ്പുഴ കമ്പമലയിലെ വനം വകുപ്പ് ഓഫീസിന് നേരെയാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. ആറംഗ സായുധ സംഘം ഓഫീസ് അടിച്ചുതകർത്തു. ഇവർ ഓഫീസിൽ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം.

തണ്ടർബോൾട്ട് സംഘം സ്ഥലത്തെത്തി മാവോയിസ്റ്റുകൾക്കായി തെരച്ചിൽ ആരംഭിച്ചു.സംഘം ഓഫീസിലെത്തി ജീവനക്കാരുമായി സംസാരിച്ച ശേഷം ഓഫീസ് ചില്ലുകൾ തകർക്കുകയായിരുന്നു. കമ്പമല പാടിയിലെ തൊഴിലാളികൾക്ക് വാസയോഗ്യമായ വീട് നൽകണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐ മാവോയിസ്റ്റിന്റെ പേരിലുള്ള പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.

Previous articleഎം എസ് സ്വാമിനാഥൻ അന്തരിച്ചു
Next articleസ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ചു; കോൺഗ്രസ് നേതാവിനെതിരെ കേസ്