Home News Kerala News മതിൽ ഇടിഞ്ഞു വീണ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

മതിൽ ഇടിഞ്ഞു വീണ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

57

പാലക്കാട്: റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. പാലക്കാട്‌ മുതലമട കാടംകുറിശ്ശിയില്‍ താമസിക്കുന്ന വില്‍സണ്‍-ഗീതു ദമ്പതികളുടെ മകൻ വേദവ് ആണ് മരിച്ചത്. മുത്തച്ഛനോടൊപ്പം സൊസൈറ്റിയില്‍ പാൽ നൽകുന്നതിനായി പോകുന്നതിനിടെയാണ് ദാരുണ സംഭവം.

അയല്‍വാസിയായ എം കുട്ടപ്പന്റെ 15 വര്‍ഷത്തോളം പഴക്കം ചെന്ന മതില്‍ കുഞ്ഞിന്റെ ശരീരത്തില്‍ പതിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സഹോദരി വേദ

Previous articleസ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ചു; കോൺഗ്രസ് നേതാവിനെതിരെ കേസ്
Next articleആലുവയിൽ ജേഷ്ഠൻ അനുജനെ വെടിവെച്ച് കൊന്നു