Home News Kerala News വിദ്യാർഥിനികളുടെ ചിത്രങ്ങൾ എ ഐ ഉപയോഗിച്ച് മോർഫ് ചെയ്ത 14കാരൻ പിടിയിൽ

വിദ്യാർഥിനികളുടെ ചിത്രങ്ങൾ എ ഐ ഉപയോഗിച്ച് മോർഫ് ചെയ്ത 14കാരൻ പിടിയിൽ

54

കൽപറ്റ: വിദ്യാർഥിനികളുടെ ചിത്രങ്ങൾ എ ഐ ഉപയോഗിച്ച് മോർഫ് ചെയ്ത പതിനാലുകാരനെ പിടികൂടി.ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിദ്യാർഥിയെ വയനാട് സൈബർ പൊലീസ് പിടികൂടിയത്. സമൂഹ മാധ്യമങ്ങളിൽനിന്നും സ്കൂൾ ഗ്രൂപ്പുകളിൽ നിന്നുമെടുത്ത പെൺകുട്ടികളുടെ ചിത്രങ്ങളാണ് വിദ്യാർത്ഥി മോർഫ് ചെയ്തത്. ഇവ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.നിരവധി വിദ്യാർഥിനികളാണ് ഇത്തരത്തിൽ സൈബർ അതിക്രമത്തിന് ഇരയായത്.

മോർഫ് ചെയ്ത വ്യാജ ഫോട്ടോകൾ നിരവധി ഇൻസ്റ്റഗ്രാം, ടെലിഗ്രാം വ്യാജ അക്കൗണ്ടുകൾ വഴി ഇരയായ പെൺകുട്ടികൾക്കും അവരുടെ സുഹൃത്തുക്കൾക്കും അയച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. അന്വേഷണ ഏജൻസികളുടെ പിടിയിൽ പെടാതിരിക്കാൻ വിപിഎൻ സാങ്കേതിക വിദ്യയും ചാറ്റ്ബോട്ടുകളും ദുരുപയോഗം ചെയ്താണ് പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തിരുന്നത്. ആയിരക്കണക്കിന് ഐപി അഡ്രസുകൾ വിശകലനം ചെയ്തും ഗൂഗിൾ, ഇൻസ്റ്റഗ്രാം, ടെലിഗ്രാം കമ്പനികളിൽനിന്നു ലഭിച്ച വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ ഉപയോഗിച്ചുമാണ് സൈബർ പൊലീസ് വിദ്യാർത്ഥിയെ കുടുക്കിയത്.

Previous articleഡൽഹിയിൽ മലയാളി സാമൂഹ്യ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
Next articleഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ മുന്നറിയിപ്പ്