Home News Kerala News കാസർഗോട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ പ്രതിഷേധം: കോൺഗ്രസ് പ്രവർത്തകർ ഡിസിസി ഓഫീസ് വളഞ്ഞു

കാസർഗോട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ പ്രതിഷേധം: കോൺഗ്രസ് പ്രവർത്തകർ ഡിസിസി ഓഫീസ് വളഞ്ഞു

55

കാസർകോട്: കോൺഗ്രസ് മണ്ഡലം പുനഃസംഘടനയിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി സ്വന്തക്കാരെ തിരുകിക്കയറ്റി എന്നാരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ എംപിക്കെതിരെ പ്രതിഷേധിച്ചത്. പ്രതിഷേധം നടത്തിയ പ്രവർത്തകർ കാസർകോട് ഡിസിസി ഓഫീസിനകത്ത് കുത്തിയിരുന്നു. കെപിസിസി അംഗം കരിമ്പിൽ കൃഷ്ണൻ്റെ നേതൃത്യത്തിൽ എഴുപതോളം പ്രവർത്തകരാണ് ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസലിൻ്റെ മുറിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. പ്രതിഷേധം ഭയന്ന് ഡിസിസി പ്രസിഡൻ്റ് ഓഫീസിലെത്തിയില്ല.

കയ്യൂർ ചീമേനി പഞ്ചായത്തിലെ ചീമേനി മണ്ഡലം കമ്മിറ്റി പുനഃസംഘടനയാണ് ഉണ്ണിത്താൻ ഇടപെട്ട് അട്ടിമറിച്ചത്. മുൻ ചീമേനി മണ്ഡലം പ്രസിഡന്റ്‌ ആയിരുന്ന ജയരാമനെയോ, ശ്രീവത്സൻ പുത്തൂരിനെയോ മണ്ഡലം പ്രസിഡന്റാക്കാമെന്നായിരുന്നു മുൻ ധാരണ. എന്നാൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഇടപെട്ട് സ്വന്തക്കാരനായ യൂത്ത് കോൺഗ്രസ്‌ ജില്ല സെക്രട്ടറി ധനേഷിനെ പ്രസിഡൻ്റാക്കുന്നുവെന്നാണ് പ്രവർത്തകരുടെ ആരോപണം. ചീമേനിയിൽ 12 ബൂത്തുകമ്മറ്റിയാണ് ഉള്ളത്. അതിൽ 10 ബൂത്തു കമ്മറ്റി പ്രസിഡൻ്റുമാരും സമരത്തിനെത്തി. പ്രത്യേക ബസിലാണ് രാവിലെ 10ത്തോടെ പ്രവർത്തകർ ഓഫീസ് ഉപരോധിക്കാനെത്തിയത്.

Previous articleവീരപ്പൻ വേട്ടയ്‌ക്കിടെ കൂട്ടബലാത്സം​ഗം: 215 സർക്കാർ ഉദ്യോ​ഗസ്ഥർ കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി
Next articleമധ്യ കേരളത്തിലെ ക്യാൻസർ രോഗികൾക്ക് ആശ്വസിക്കാം: കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ ഇനി കൊച്ചിയിലും