Home News National news ഡൽഹിയിൽ മലയാളി സാമൂഹ്യ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ഡൽഹിയിൽ മലയാളി സാമൂഹ്യ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

79

ഡൽഹി: മലയാളി സാമൂഹ്യ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. ദ്വാരകയിൽ താമസിക്കുന്ന പി.പി സുജാതൻ എന്നയാളെയാണ് പാർക്കിൽ മരിച്ച നിലയിൽ കണ്ടത്. മരത്തിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. സുജാതന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു.

കഴിഞ്ഞ മുപ്പത് വർഷത്തോളമായി ഡൽഹിയിലാണ് സുജാതൻ താമസിക്കുന്നത്. എസ്എൻഡിപി ശാഖ സെക്രട്ടറിയാണ്. ബിസിനസ് ആവശ്യങ്ങൾക്കായി പോയ സുജാതനെ കാണാതെ ആവുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കക്രോളയിലുള്ള പാർക്കിൽ ഒരു മൃതദേഹം കണ്ടതായി നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Previous articleഗർഭിണിക്ക് രക്തം മാറി നൽകി; സംഭവം പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ
Next articleവിദ്യാർഥിനികളുടെ ചിത്രങ്ങൾ എ ഐ ഉപയോഗിച്ച് മോർഫ് ചെയ്ത 14കാരൻ പിടിയിൽ