Home News Kerala News ആലുവയിൽ ജേഷ്ഠൻ അനുജനെ വെടിവെച്ച് കൊന്നു

ആലുവയിൽ ജേഷ്ഠൻ അനുജനെ വെടിവെച്ച് കൊന്നു

52

കൊച്ചി: ആലുവയിൽ ജേഷ്ഠൻ അനുജനെ വെടിവെച്ച് കൊലപ്പെടുത്തി. ആലുവ സ്വദേശി പോൾസൻ ആണ് കൊല്ലപ്പെട്ടത്. അനുജൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഹൈക്കോടതി ജീവനക്കാരനാണ്. ബൈക്ക് അടിച്ച് തകർത്തതുമായി ബന്ധപ്പെട്ട് പൊലീസിൽ നൽകിയ പരാതിയെ തുടർന്നുള്ള തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് അറിയിച്ചു.

ഇരുവരും അച്ഛനോടൊപ്പം ഒരു വീട്ടിലാണ് കഴിഞ്ഞിരുന്നത്. തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് രാവിലെ പോൾസൻ അടിച്ചു തകർത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസിൽ പരാതി നൽകി. ഇതേചൊല്ലി ഉണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് തോമസ് പോൾസനെ വെടിവെക്കുകയായിരുന്നു.

Previous articleമതിൽ ഇടിഞ്ഞു വീണ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം
Next articleനായപരിശീലനത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന: സുഹൃത്തിനെതിരെ ആരോപണവുമായി റോബിൻ