Home News Kerala News ഗർഭിണിക്ക് രക്തം മാറി നൽകി; സംഭവം പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ

ഗർഭിണിക്ക് രക്തം മാറി നൽകി; സംഭവം പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ

47

മലപ്പുറം: ഗർഭിണിക്ക് രക്തം മാറി നൽകിയതായി പരാതി. പൊന്നാനി മാതൃ ശിശു ആശുപത്രിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പാലപ്പെട്ടി സ്വദേശി റുഖ്‌സാന(26)ക്ക് ആണ് രക്തം മാറി നൽകിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നൽകുകയായിരുന്നു. ഈ മാസം 25-നാണ് രക്തക്കുറവിന് ചികിത്സ തേടിയ റുഖ്‌സാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതി ഇപ്പോൾ തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് തേടിസംഭവത്തെ തുടർന്ന് പരാതിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.

കുറ്റക്കാര്‍ക്കെതിരെ ആരോഗ്യ വകുപ്പ് നടപടി എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മൂന്ന് യൂണിറ്റ് ബ്ലഡ് വേണം എന്നാണ് ആശുപത്രിയില്‍ നിന്ന് പറഞ്ഞത്. രണ്ട് യൂണിറ്റ് രക്തം എടപ്പാളില്‍ നിന്ന് നേരത്തെ സംഘടിപ്പിച്ചിരുന്നു. അതില്‍നിന്ന് ഒരു യൂണിറ്റ് രക്തം 26ന് നല്‍കി. രണ്ടാമത്തെ യൂണിറ്റ് 27നും നല്‍കി. പിന്നീട് രക്തം വേണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടില്ല. കുട്ടിയുടെ ആരോഗ്യത്തിന് കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും നടപടിയെടുക്കണം. ഇനിയൊരു കുട്ടിക്കും ഈ ഒരു അവസ്ഥ വരരുത് എന്ന് യുവതിയുടെ അമ്മ പറഞ്ഞു.

Previous article9000 കോടി രൂപ ഓട്ടോക്കാരന് അബദ്ധത്തിൽ അയച്ച സംഭവം; ബാങ്ക് എം ഡി രാജിവെച്ചു
Next articleഡൽഹിയിൽ മലയാളി സാമൂഹ്യ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം