Home News National news 9000 കോടി രൂപ ഓട്ടോക്കാരന് അബദ്ധത്തിൽ അയച്ച സംഭവം; ബാങ്ക് എം ഡി രാജിവെച്ചു

9000 കോടി രൂപ ഓട്ടോക്കാരന് അബദ്ധത്തിൽ അയച്ച സംഭവം; ബാങ്ക് എം ഡി രാജിവെച്ചു

58

ചെന്നൈ: ഓട്ടോക്കാരന്റെ അക്കൗണ്ടിലേക്ക് 9000 കോടി രൂപ അബദ്ധത്തിൽ ട്രാൻസ്ഫർ ചെയ്ത സംഭവത്തെ തുടർന്ന് ബാങ്കിന്റെ മാനേജിങ് ഡയറക്ടർ രാജിവെച്ചു. തമിഴ്നാട് മെർക്കിന്റൽ ബാങ്ക് എം ഡി എസ് കൃഷ്ണനാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് രാജി വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ ബോർഡ് ഡയറക്ടർമാർ യോഗം ചേർന്ന് രാജി അംഗീകരിച്ചു. ആർബിഐയിൽ നിന്നും അറിയിപ്പ് ലഭിക്കുന്നത് വരെ അദ്ദേഹം എം ഡി സ്ഥാനത്ത് തുടരുമെന്നും ബോർഡ്‌ വ്യക്തമാക്കി.

സെപ്റ്റംബർ ഒമ്പതിനാണ് ഓട്ടോ ഡ്രൈവറായ രാജ്കുമാറിന്റെ അക്കൗണ്ടിലേക്ക് 9000 കോടി രൂപ ബാങ്കിൽ നിന്നും ട്രാൻസ്ഫർ ആയത്. എസ്എംഎസിലൂടെ രാജ്കുമാർ ഇക്കാര്യം അറിയുന്നത്. മണിക്കൂറുകൾക്കുള്ളിൽ അബദ്ധത്തിലാണ് പണം നിക്ഷേപിച്ചതെന്ന് ബാങ്ക് അറിയിക്കുകയും രാജ്കുമാറിന്റെ അക്കൗണ്ടിൽ നിന്നും തുക പിൻവലിക്കുകയും ചെയ്തിരുന്നു.

Previous articleമധ്യ കേരളത്തിലെ ക്യാൻസർ രോഗികൾക്ക് ആശ്വസിക്കാം: കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ ഇനി കൊച്ചിയിലും
Next articleഗർഭിണിക്ക് രക്തം മാറി നൽകി; സംഭവം പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ