Home News Kerala News ജെഡിഎസ് എൽഡിഎഫിൽ നിന്ന് പുറത്തേയ്ക്ക്? ബിജെപി ബന്ധമുള്ള പാർട്ടിയായി മുന്നണിയിൽ തുടരാനാകില്ലെന്ന് ജെഡിഎസിനോട് സിപിഎം

ജെഡിഎസ് എൽഡിഎഫിൽ നിന്ന് പുറത്തേയ്ക്ക്? ബിജെപി ബന്ധമുള്ള പാർട്ടിയായി മുന്നണിയിൽ തുടരാനാകില്ലെന്ന് ജെഡിഎസിനോട് സിപിഎം

55

തിരുവനന്തപുരം: കേന്ദ്രത്തില്‍ എന്‍ഡിഎയുടെ ഭാഗമായ ജനതാദള്‍ എസിനോട് ബിജെപി ബന്ധമുള്ള പാർട്ടിയായി ഇടത്മുന്നണിയിൽ തുടരാനാകില്ലെന്ന് സിപിഎം മുന്നറിയിപ്പു നല്‍കി. ഈ വിഷയത്തിൽ അടിയന്തിരമായി പ്രശ്നപരിഹാരം ഉണ്ടാകണമെന്ന് ജെഡിഎസ് സംസ്ഥാന നേതൃത്വത്തോട് സിപിഎം നിർദേശിച്ചു. കേരളം ഭരിക്കുന്നത് എന്‍ഡിഎ ഇടതുമുന്നണി സഖ്യകക്ഷി സര്‍ക്കാറാണാ പ്രതിപക്ഷ ആരോപണത്തിനിടയിലാണ് സിപിഎം നടപടി.

സിപിഎം നിർദേശത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്നപരിഹാരത്തിനായുള്ള നീക്കങ്ങളിലേക്ക് ജെഡിഎസ് നീങ്ങി. ഒക്ടോബർ ഏഴിന് ജെഡിഎസ് സംസ്ഥാന നേതൃയോഗം എറണാകുളത്ത് ചേരും. ഇതിന് മുൻപ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള ശ്രമങ്ങൾ സംസ്ഥാന നേതൃത്വം നടത്തുന്നുണ്ട്. ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെടാനുള്ള ജനതാദൾ (എസ്) ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരള ഘടകം അംഗീകരിക്കില്ലെന്നു സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് പറഞ്ഞിരുന്നു. ബിജെപി വിരുദ്ധ, കോൺഗ്രസ് ഇതര കക്ഷികളുമായി ചേർന്നു പ്രവർത്തിക്കാനാണ് പാർട്ടിയുടെ ദേശീയ പ്ലീനവും ദേശീയ നിർവാഹക സമിതിയും തീരുമാനിച്ചത്. അതിനു വിരുദ്ധമായ തീരുമാനം ചർച്ച ചെയ്തിട്ടില്ല. അതുകൊണ്ട് പ്ലീനം എടുത്ത നിലപാടിനൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ജെഡിഎസിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.

Previous articleആശ്വാസതീരം തൊട്ട് കേരളം: ചികിത്സയിലായിരുന്ന അവസാന നിപ രോഗിയും ആശുപത്രിവിട്ടു
Next articleആരോഗ്യമന്ത്രിയ്ക്കെതിരായ അശ്ലീല പരാമർശം: സാധനം എന്ന വാക്ക് പിൻവലിക്കുന്നുവെന്ന് കെ എം ഷാജി