Home News Kerala News ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ മുന്നറിയിപ്പ്

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ മുന്നറിയിപ്പ്

54

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴയിലും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കേരള, കര്‍ണാടക, ലക്ഷ്വദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

കേരളത്തിൽ ഒക്ടോബര്‍ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. അടുത്ത മണിക്കൂറുകളില്‍ ഈ ന്യൂനമര്‍ദങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കും.

Previous articleവിദ്യാർഥിനികളുടെ ചിത്രങ്ങൾ എ ഐ ഉപയോഗിച്ച് മോർഫ് ചെയ്ത 14കാരൻ പിടിയിൽ
Next article2000 രൂപയുടെ നോട്ടുകള്‍ മാറുന്നതിനുള്ള അവസാന തീയതി ഇന്ന്