Home News Kerala News ആരോഗ്യമന്ത്രിയ്ക്കെതിരായ അശ്ലീല പരാമർശം: സാധനം എന്ന വാക്ക് പിൻവലിക്കുന്നുവെന്ന് കെ എം ഷാജി

ആരോഗ്യമന്ത്രിയ്ക്കെതിരായ അശ്ലീല പരാമർശം: സാധനം എന്ന വാക്ക് പിൻവലിക്കുന്നുവെന്ന് കെ എം ഷാജി

54

ജിദ്ദ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം പ്രതിഷേധങ്ങളെത്തുടർന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി പിൻവലിച്ചു. വീണാ ജോർജിനെതിരെ ഉപയോഗിച്ച സാധനം എന്ന വാക്ക് പിൻവലിക്കുന്നുവെന്ന് കെ എം ഷാജി പറഞ്ഞു. ഇതു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പരാമർശം അല്ലെന്നും വകുപ്പിൽ നടക്കുന്ന അനാസ്ഥകൾക്കെതിരെയാണ് അത്തരത്തിൽ പരാമർശം നടത്തിയതെന്നും ഷാജി വ്യക്തമാക്കി. ആരോഗ്യമന്ത്രിക്ക് വകുപ്പിനെക്കുറിച്ച് അന്തവും കുന്തവുമില്ലെന്ന് താൻ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും വാക്കിൽ തൂങ്ങിക്കളിക്കൽ ഫാഷിസ്റ്റ് തന്ത്രമാണെന്നും മന്ത്രി ആ ഘട്ടത്തിൽ വിഷമം അറിയിച്ചിരുന്നില്ലെന്നും ഷാജി പറഞ്ഞു. സൗദി അറേബ്യയിലെ ദമാമിൽ സംഘടിപ്പിച്ച കെഎംസിസി കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ എം ഷാജി. മന്ത്രിക്കെതിരായ പരാമർശത്തിൽ കെ എം ഷാജിയ്ക്കെതിരെ വനിതാ കമ്മിഷൻ കേസെടുത്തിരുന്നു. പരാമർശത്തിനെതിരെ മുസ്‌ലിം ലീഗിൽ നിന്നും എതിർപ്പുയർന്നിരുന്ന സാഹചര്യത്തിലാണ് കെ എം ഷാജി പരാമർശം പിൻവലിച്ചത്.

Previous articleജെഡിഎസ് എൽഡിഎഫിൽ നിന്ന് പുറത്തേയ്ക്ക്? ബിജെപി ബന്ധമുള്ള പാർട്ടിയായി മുന്നണിയിൽ തുടരാനാകില്ലെന്ന് ജെഡിഎസിനോട് സിപിഎം
Next articleട്രെയിൻ തീവയ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു: നടന്നത് ജിഹാദി പ്രവർത്തനമെന്ന് എൻഐഎ