Home News National news 2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി

2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി

53

ന്യൂഡല്‍ഹി: രാജ്യത്ത് പിൻവലിച്ച 2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി. നോട്ടുകൾ മാറാനുള്ള തീയതി ഒക്ടോബര്‍ ഏഴ് വരെ നീട്ടിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നോട്ട് മാറാനുള്ള അവസാന തീയതി ഇന്ന് ആയിരുന്നു. ഇതാണ് നീട്ടിയത്. പിൻവലിച്ച 2000 ത്തിന്റെ നോട്ടുകൾ മെയ് 23 മുതലാണ് നോട്ട് മാറ്റി വാങ്ങാനുള്ള സൗകര്യം ഒരുക്കിയത്.

എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി 2000 രൂപ നോട്ടുകള്‍ മാറാനുള്ള സാഹചര്യം ഒരുക്കും. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് 2000 രൂപ നോട്ട് നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാം. അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് പോലും ഐഡി പ്രൂഫ് ഇല്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപ നോട്ടുകള്‍ മാറാമെന്നും ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.

Previous articleകാത്തിരിപ്പിനു അവസാനം; എമ്പുരാന്റെ പുതിയ വിശേഷം പങ്കുവെച്ച് പൃഥ്വിരാജ്
Next articleഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; 8 മരണം