Home Cinema കാത്തിരിപ്പിനു അവസാനം; എമ്പുരാന്റെ പുതിയ വിശേഷം പങ്കുവെച്ച് പൃഥ്വിരാജ്

കാത്തിരിപ്പിനു അവസാനം; എമ്പുരാന്റെ പുതിയ വിശേഷം പങ്കുവെച്ച് പൃഥ്വിരാജ്

71

കൊച്ചി: പൃഥ്വിരാജ്-മോഹൻലാൽ ചിത്രമായ എമ്പുരാന്റെ ഔദ്യോ​ഗിക പ്രഖ്യാപനവുമായി സംവിധായകൻ പ്രിത്വിരാജ്. ഒക്ടോബർ 5 മുതൽ ചിത്രീകരണം ആരംഭിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ലോഞ്ച് വീഡിയോയിലൂടെ ചിത്രീകരണ തീയതി പ്രഖ്യാപിച്ചത്.മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലാകും ചിത്രം ഒരുങ്ങുക. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്.

ലൈക്ക പ്രൊഡക്ഷൻ നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണിത്. ഒന്നാം ഭാഗമായ ലൂസിഫർ തീയറ്ററുകളിൽ വൻ ഹിറ്റായിരുന്നു. ലൂസിഫറിൾ ഉണ്ടായിരുന്ന ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, തുടങ്ങിയവർ എമ്പുരാനിലും അഭിനയിക്കുമെന്നാണ് വിവരം. ആദ്യ ഭാഗത്തിന്റെ തിരക്കഥയെഴുതിയ മുരളി ഗോപി തന്നെയാണ് എമ്പുരാന്റെയും തിരക്കഥ.

Previous articleകൊച്ചിയിലെ വെള്ളക്കെട്ട്; കോര്‍പ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
Next article2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി