Home Sports അഭിമാനം അവിനാഷ്; ഏഷ്യൻ ഗെയിംസ് അതിലറ്റിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

അഭിമാനം അവിനാഷ്; ഏഷ്യൻ ഗെയിംസ് അതിലറ്റിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

50

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് അതിലറ്റിക്‌സിൽ ആദ്യ സ്വർണം നേടി ഇന്ത്യ. 3000 മീറ്റർ സ്റ്റിപ്പിൾചേസിലാണ് ഇന്ത്യയുടെ അവിനാഷ് അഭിമാന നേട്ടം കൈവരിച്ചത്. എട്ട് മിനിറ്റും 19 സെക്കന്റും 54 മില്ലി സെക്കന്റുമെടുത്താണ് അവിനാഷ് ഒന്നാം സ്ഥാനത്തെത്തിയത്. ഏഷ്യൻ ​ഗെയിംസിലെ റെക്കോർഡ് നേട്ടം കൂടിയാണിത്. മഹാരാഷ്ട്ര സ്വദേശിയാണ് അവിനാഷ്.

ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യ ഇതുവരെ നേടിയത് 45 മെഡലുകളാണ്. 13 സ്വർണവും 16 വെള്ളിയും 16 വെങ്കലവും ഇന്ത്യ ഇതുവരെ നേടിക്കഴിഞ്ഞു. മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുന്നു.

Previous articleനീലഗിരി ബസ് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
Next articleകോടിയേരി; ജീവിതമാകെ പാർടിക്കുവേണ്ടി സമർപ്പിച്ച കമ്യൂണിസ്റ്റ്: മുഖ്യമന്ത്രി