Home News Kerala News നിയന്ത്രണം നഷ്ടമായ പോലീസ് ജീപ്പ് ഇടിച്ച് അപകടം: പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

നിയന്ത്രണം നഷ്ടമായ പോലീസ് ജീപ്പ് ഇടിച്ച് അപകടം: പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

62

തിരുവനന്തപുരം: പോലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഉദ്യോഗസ്ഥന്‍ മരിച്ചു. തിരുവന്തപുരം കണ്‍ട്രോള്‍ റൂമിലെ പോലീസ് ഉദ്യോഗസ്ഥന്‍ അജയകുമാറാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കണ്‍ട്രോള്‍ റൂം വാഹനം പോസ്റ്റിലിടിച്ചായിരുന്നു അപകടം. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവർക്ക് സാരമായ പരിക്കുകളില്ലെന്നാണ് വിവരം. എ.കെ.ജി. സെന്ററിനു സമീപം രാവിലെ അഞ്ചു മണിയോടെയായിരുന്നു സംഭവം. പോലീസ് ജീപ്പിന്റെ പുറകിലിരുന്ന അജയകുമാര്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ചു പുറത്തു വീഴുകയായിരുന്നു.
ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.

Previous articleകാത്തിരിപ്പ് അവസാനിക്കുന്നോ? ഇടുക്കി ആയുർവേദ മെഡി. കോളേജിന്‌ 10 കോടിയുടെ ഭരണാനുമതി
Next articleപെൺകുട്ടികളെ കെട്ടിപ്പിടിച്ച് അമ്മ തീകൊളുത്തി: രക്ഷിക്കാൻ ശ്രമിച്ച യുവതിയുടെ പിതാവുൾപ്പെടെ 4 പേർ മരിച്ചു