Home Sports അഭിമാനമായി അതിഥി: ഏഷ്യൻ ഗെയിംസിൽ‌ മെഡൽവേട്ട തുടർന്ന് ഇന്ത്യ

അഭിമാനമായി അതിഥി: ഏഷ്യൻ ഗെയിംസിൽ‌ മെഡൽവേട്ട തുടർന്ന് ഇന്ത്യ

55

ഹാങ്ചോ∙ ഏഷ്യൻ ഗെയിംസിലെ വനിതകളുടെ ഗോൾഫ് മത്സരത്തിൽ ചരിത്രമെഴുതി ഇന്ത്യൻ താരം അതിഥി അശോക്. മത്സരത്തിൽ വെള്ളി മെഡൽ നേടിയാണ് തരാം കായിക ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർത്തത്. ഏഷ്യൻ ഗെയിംസ് ഗോൾഫ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യയ്ക്കായി മെഡൽ നേടുന്ന വനിതാ താരമാണ് അതിഥി. അതെ സമയം ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 11 –ാം സ്വർണം നേടി. ഷൂട്ടിങ് ട്രാപ് ഇനത്തിൽ പുരുഷ ടീമാണ് രാജ്യത്തിന് വേണ്ടി 11 –ാമാത്തെ സ്വർണ്ണം സ്വന്തമാക്കിയത്. ക്യനാൻ ചെനായ്, പൃഥ്വിരാജ്, സ്വറവാര്‍ സിങ് എന്നിവരുൾപ്പെട്ട ടീമാണ് സ്വർണം വെടിവച്ചിട്ടത്. വനിതാ വിഭാഗത്തിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബാഡ്മിന്റൻ ഫൈനലിൽ പുരുഷ ടീം ഇന്ന് ചൈനയെ നേരിടും.

ഏഴാം ദിവസം ടെന്നീസ് മിക്സഡ് ഡബിൾസിലും സ്ക്വാഷ് ടീം ഇനത്തിലും ഇന്ത്യ സ്വർണം നേടിയിരുന്നു. ഷൂട്ടിങ്ങിൽ വെള്ളിയും അത്‍ലറ്റിക്സിൽ 10,000 മീറ്റർ ഓട്ടത്തിൽ വെള്ളിയും വെങ്കല മെഡ‍ലും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. ടെന്നിസിൽ രോഹൻ ബൊപ്പണ്ണ– ഋതുജ ഭോസ്‍ലെ സഖ്യമാണ് ശനിയാഴ്ച സ്വർണം നേടിയത്. സ്ക്വാഷിൽ ഇന്ത്യൻ പുരുഷ ടീം പാക്കിസ്ഥാനെ വീഴ്ത്തി.

Previous articleകുറച്ചു, പിന്നെ കൂട്ടി: വീണ്ടും ഉയർന്ന് പാചക വാതകവില
Next articleദേശീയപാത 66: വികസനം അതിവേഗം; കഴക്കൂട്ടം – കാരോട് ബൈപാസിൽ രണ്ട് പാലവും, മൂന്ന് അടിപ്പാതയും