Home News Kerala News തിരുവനന്തപുരത്ത് പമ്പ് ജീവനക്കാരന് നേരെ ആക്രമണം

തിരുവനന്തപുരത്ത് പമ്പ് ജീവനക്കാരന് നേരെ ആക്രമണം

53

തിരുവനന്തപുരം: ഉള്ളൂരിൽ പമ്പ് ജീവനക്കാരന് നേരെ ആക്രമണം. ഉള്ളൂർ സിവിൽ സപ്ലൈസ് പെട്രോൾ പമ്പിലാണ് സംഭവം. യുവാക്കൾ സംഘം ചേർന്ന് ആക്രമിച്ചതായി പമ്പ് ജീവനക്കാർ ആരോപിച്ചു. പരിക്കേറ്റ സൂപ്പർവൈസർ രാജേഷ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാക്കൾ അസഭ്യം പറഞ്ഞതായും പമ്പ് ജീവനക്കാർ പറയുന്നു. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous articleമണിപ്പൂരില്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവം; ആറ് പേർ അറസ്റ്റിൽ
Next articleഅഹിംസയുടെ പാത നയിച്ച മഹാത്മാ; ഗാന്ധി സ്മരണകളിൽ രാജ്യം