Home News National news മണിപ്പൂരില്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവം; ആറ് പേർ അറസ്റ്റിൽ

മണിപ്പൂരില്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവം; ആറ് പേർ അറസ്റ്റിൽ

47

ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് കൊലപ്പെട്ട കേസില്‍ ആറ് പേരെ സിബിഐ അറസ്റ്റ് ചെയ്തു. രണ്ട് പേരെ കസ്റ്റഡിയിയിലും എടുത്തിട്ടുണ്ട്. രണ്ട് മെയ്‌തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തിലാണ് അറസ്റ്റ്. പ്രതികളിൽ നാല് പേര്‍ അസമിലേക്ക് കടന്നതായാണ് സൂചന. ഇവരെ പിടികൂടാനുള്ള ശ്രമം തുടരുമെന്ന് സിബിഐ അറിയിച്ചു. പിടിയിലായവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

ഇംഫാലിലെ ചുരാചന്ദ്പൂരില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിയമത്തിന്റെ കൈയില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് പ്രതികരിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് മെയ്‌തെയ് വിഭാഗക്കാരായ രണ്ട് വിദ്യാര്‍ഥികളെ കാണാതായത്. മണിപ്പൂരില്‍ ഇന്റ്റര്‍നെറ്റ് പുനസ്ഥാപിച്ചതോടെയാണ് ഇവരെ കൊലപെടുത്തിയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്.

Previous articleസവര്‍ക്കര്‍ക്കെതിരായ അപകീർത്തി പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് കോടതി നോട്ടീസ്
Next articleതിരുവനന്തപുരത്ത് പമ്പ് ജീവനക്കാരന് നേരെ ആക്രമണം