Home News National news കുറച്ചു, പിന്നെ കൂട്ടി: വീണ്ടും ഉയർന്ന് പാചക വാതകവില

കുറച്ചു, പിന്നെ കൂട്ടി: വീണ്ടും ഉയർന്ന് പാചക വാതകവില

56

ന്യൂഡൽഹി: ഒരുമാസം മുൻപ് കുറച്ച വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാണ് ഒരു സിലിണ്ടറിൻ്റെ വില. ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടർ വില 1731.50 രൂപയായി ഉയർന്നു. സെപ്തംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു.

ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയും കഴിഞ്ഞ മാസം കുറച്ചിരുന്നു. 200 രൂപയാണ് ഗാർഹിക പാചകവാതക സിലിണ്ടറിന് കുറസിച്ചിരുന്നത്. ഇതോടെ രാജ്യ തലസ്ഥാനത്ത് സിലിണ്ടറിന്റെ വില 903 രൂപയായി കുറഞ്ഞു. ഇതോടൊപ്പം പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് സിലിണ്ടറിന് 200 രൂപ ഇളവും ലഭിക്കുന്നുണ്ട്. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്കാണ് സിലിണ്ടർ ലഭിക്കുന്നത്.

Previous articleരാഷ്ട്രീയത്തിലെ സൗമ്യമുഖം: ജീവിതക്കൊടിയിറങ്ങി കോടിയേരി മടങ്ങിയിട്ട് ഒരാണ്ട്
Next articleഅഭിമാനമായി അതിഥി: ഏഷ്യൻ ഗെയിംസിൽ‌ മെഡൽവേട്ട തുടർന്ന് ഇന്ത്യ