Home News National news നടൻ നാഗഭൂഷണയുടെ കാറിടിച്ച് സ്ത്രീ മരിച്ചു; ഭർത്താവിന് ഗുരുതര പരിക്ക്

നടൻ നാഗഭൂഷണയുടെ കാറിടിച്ച് സ്ത്രീ മരിച്ചു; ഭർത്താവിന് ഗുരുതര പരിക്ക്

65

ബെഗളൂരു: കന്നട നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് സ്ത്രീ മരിച്ചു. ഭർത്താവിനെ ഗുരുതര പരിക്ക്. വസന്തപുരയില്‍ ഫുട്‍പാത്തിലൂടെ നടക്കുകയായിരുന്ന എസ്. പ്രേമ (48) ആണ് മരിച്ചത്. ഭർത്താവ് ബി.കൃഷ്ണ (58) ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മേല്‍ നാഗഭൂഷണയുടെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം.

അമിതവേഗത്തിലാണ് നാഗഭൂഷണ വാഹനം ഓടിച്ചതെന്നാണ് വിവരം. നാഗഭൂഷണയ്‍ക്കെതിരെ കേസെടുത്ത കുമാരസ്വാമി ട്രാഫിക് പൊലീസ്, നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തില്‍പെട്ട ദമ്പതിമാരെ നാഗഭൂഷണ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും പറയുന്നു.

Previous articleപാലക്കാട്‌ പട്ടികജാതി കുടുംബത്തെ അക്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് 8 വർഷം കഠിനതടവ്
Next articleഇടുക്കി അടിമാലിയില്‍ വാഹനാപകടം: പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു