Home News National news സവര്‍ക്കര്‍ക്കെതിരായ അപകീർത്തി പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് കോടതി നോട്ടീസ്

സവര്‍ക്കര്‍ക്കെതിരായ അപകീർത്തി പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് കോടതി നോട്ടീസ്

42

ന്യൂഡല്‍ഹി: വി ഡി സവര്‍ക്കര്‍ക്കെതിരായ അപകീർത്തി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് ലഖ്‌നൗ കോടതി. ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്ട്രയില്‍ രാഹുല്‍ഗാന്ധി സവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് പരാതി. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ലഖ്‌നൗ സെഷന്‍സ് കോടതിയുടെ നോട്ടീസ് അയച്ചത്.

നൃപേന്ദ്ര പാണ്ഡെയുടെ ഹര്‍ജി ഈ വര്‍ഷം ജൂണില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അംബ്രീഷ് കുമാര്‍ ശ്രീവാസ്തവ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ലഖ്‌നൗ കോടതി ജഡ്ജി അശ്വിനി കുമാര്‍ത്രിപാഠി രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. രാഹുല്‍ ഗാന്ധി പല വേദികളിലും സവര്‍ക്കര്‍ക്കെതിരെ അപകീർത്തി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ല, ബ്രിട്ടീഷുകാരില്‍നിന്ന് പണം വാങ്ങി തുടങ്ങി എന്നിങ്ങനെയായിരുന്നു പരാമർശങ്ങൾ. ഇത് സവര്‍ക്കറെ അപമാനിക്കുന്നതാണെന്ന് കുടുംബാംഗങ്ങള്‍ തന്നെ ആരോപിച്ചിരുന്നു.

Previous articleഏഷ്യൻ ​ഗെയിംസിൽ കായിക കേരളത്തിന്റെ കയ്യൊപ്പ്: എം ശ്രീശങ്കറിനും, ജിൻസനും മെഡലുകൾ
Next articleമണിപ്പൂരില്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവം; ആറ് പേർ അറസ്റ്റിൽ