Home News Kerala News കോടിയേരി; ജീവിതമാകെ പാർടിക്കുവേണ്ടി സമർപ്പിച്ച കമ്യൂണിസ്റ്റ്: മുഖ്യമന്ത്രി

കോടിയേരി; ജീവിതമാകെ പാർടിക്കുവേണ്ടി സമർപ്പിച്ച കമ്യൂണിസ്റ്റ്: മുഖ്യമന്ത്രി

52

കണ്ണൂർ: ജീവിതമാകെ പാർടിക്കുവേണ്ടി സമർപ്പിച്ച കമ്യൂണിസ്റ്റായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. തലശ്ശേരിയിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ചരിത്രത്തിൽ നിന്ന് കോടിയേരിയുടെ സംഭാവനകൾ വേർതിരിച്ചെടുക്കാനാകില്ല. കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ കോടിയേരി ബാലകൃഷ്ണൻ വ്യക്തിപരമായി വഹിച്ച പങ്ക് വിസ്മരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടിയേരി ഒപ്പമുണ്ട് എന്ന തോന്നലാണ് എല്ലായ്‌പ്പോഴുമുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ‘പാർട്ടി നേതാവ് മരണപ്പെടുമ്പോൾ സാന്നിധ്യം മാത്രമാണ് ഇല്ലാതാക്കുന്നത്. അവർ ചെയ്ത കാര്യങ്ങൾ തലമുറകളിലേക്ക് പടരും. അവർ ഇല്ലാതായാലും അവർ നടത്തിയ പ്രവർത്തനങ്ങൾ അവരെ എല്ലാക്കാലവും ഓർക്കുന്നവരാക്കും. കോടിയേരിയെ കേരളത്തിലെ പൊതുസമൂഹം ഓർക്കുന്നത് ഇന്ന് മാത്രമല്ല. കോടിയേരിയെ ഓർക്കുന്ന നിരവധി കാര്യങ്ങൾ ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്. .

കൊടിയേരിയ്ക്ക് വർഗ്ഗീയവാദികളുടെയും രാഷ്ട്രീയ എതിരാളികളുടെയും ധാരാളം ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിലൊന്നും തളരാതെ മുന്നോട്ട് നീങ്ങാനുള്ള മനസാന്നിധ്യം കൈമുതലാക്കിയ നേതാവായിരുന്നു കൊടിയേറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധികളിൽ തളർന്നുപോകുന്നവർക്ക് മുന്നോട്ടു പോകാനുള്ള പ്രചോദനം കൂടിയായിരുന്നു കോടിയേരിയുടെ ജീവിതമെന്നും മുഖ്യമന്ത്രി അനുസ്മരണസമ്മേളനത്തിൽ പറഞ്ഞു.

Previous articleഅഭിമാനം അവിനാഷ്; ഏഷ്യൻ ഗെയിംസ് അതിലറ്റിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം
Next articleകോലഞ്ചേരിയിൽ അയൽവാസിയുടെ ആക്രമണം: ഒരു കുടുംബത്തിലെ നാലുപേർക്ക്‌ വെട്ടേറ്റു