Home News Kerala News കൊച്ചിയിൽ കാർ പുഴയിൽ വീണ് അപകടം; ഡോക്ടർമാർക്ക് ദാരുണാന്ത്യം

കൊച്ചിയിൽ കാർ പുഴയിൽ വീണ് അപകടം; ഡോക്ടർമാർക്ക് ദാരുണാന്ത്യം

53

കൊച്ചി: അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിലേക്ക് വീണ് രണ്ടു ഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിൽ ആണ് അപകടം.ഇവരെ കൂടാതെ മെഡിക്കൽ വിദ്യാർത്ഥികളും നേഴ്സുമായിരുന്നു കാറിൽ സഞ്ചരിച്ചിരുന്നത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാത്രി 12 മണിക്കാണ് നാല് ഡോക്ടർമാരും ഒരു നഴ്സും അടങ്ങുന്ന യാത്ര സംഘം അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്ന് പേരെ സമീപത്ത് താമസിച്ചിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കനത്ത മഴയെ തുടർന്ന് പുഴയിൽ നീരൊഴുക്ക് ശക്തമായതിനാൽ പുഴയിൽ മുങ്ങി താഴ്ന്ന കാർ കണ്ടെത്താൻ പ്രയാസമായിരുന്നു. അപകടം നടന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് ഫയർ ഫോഴ്സും,നാട്ടുകാരും ചേർന്ന് കാര്‍ കണ്ടെത്തി. കാർ കരയിൽ കയറ്റി വെളുപ്പിന് 3 മണിയോടെ രണ്ട് മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു.

Previous articleഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; 8 മരണം
Next articleരാഷ്ട്രീയത്തിലെ സൗമ്യമുഖം: ജീവിതക്കൊടിയിറങ്ങി കോടിയേരി മടങ്ങിയിട്ട് ഒരാണ്ട്