Home News Kerala News വീണ്ടും മുഖ്യമന്ത്രിയോട് ഇടഞ്ഞ് ഗവർണർ: മുഖ്യമന്ത്രി നേരിട്ട് തന്നെ കാര്യങ്ങൾ അറിയിക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ

വീണ്ടും മുഖ്യമന്ത്രിയോട് ഇടഞ്ഞ് ഗവർണർ: മുഖ്യമന്ത്രി നേരിട്ട് തന്നെ കാര്യങ്ങൾ അറിയിക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ

48

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമർശനമുന്നയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി നേരിട്ടു കാര്യങ്ങൾ അറിയിക്കണമെന്നും അത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ഗവർണർ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രി രാജ്ഭവനിലേക്കു വരുന്നില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരും രാജ്ഭവനിൽ വന്നിട്ടു കാര്യമില്ല. ഞാൻ ഉന്നയിച്ച ഒരു ചോദ്യങ്ങൾക്കും മറുപടി കിട്ടിയിട്ടില്ലെന്നും ഗവർണർ പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്തതിൽ ഗവർണർക്കെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉയർത്തിയതിനു പിന്നാലെയാണ് ഗവർണർ മുഖ്യമന്ത്രിക്കെതിരെയും വിമർശനമുന്നയിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനന്തമായി പിടിച്ചുവച്ചിരിക്കുന്നതു പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്കു നിരക്കാത്ത കാര്യമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. 8 ബില്ലുകളിൽ ഗവർണർ ഒപ്പിടാനുണ്ട്. 3 ബില്ലുകൾ പാസാക്കിയിട്ട് ഒരു വർഷവും 10 മാസവുമായി. ഇതിൽ മൂന്നെണ്ണം യൂണിവേഴ്സിറ്റി ബില്ലാണ്. ഗവർണർ സർവകലാശാല ബില്ലിൽ ഒപ്പുവയ്ക്കാത്തതിനാൽ വിവിധ സർവകലാശാലകളിലെ വിസി നിയമനം സ്തംഭനാവസ്ഥയിലാണ്. കേരള സഹകരണ സൊസൈറ്റി ഭേദഗതി ബില്ലും ലോകായുക്ത ബില്ലും അടക്കം ഒപ്പിടാനുണ്ട്. ഗവർണർ ഒപ്പിടാത്തതിനാൽ നിയമമായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഗവർണറുടെ നടപടിക്കെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.

Previous articleകരുവന്നൂർ ബാങ്ക് തട്ടിപ്പ്: എം.കെ.കണ്ണനോട് സ്വത്തുവിവരങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇഡി
Next articleകാണാതായ സഹോദരിമാരുടെ മൃതദേഹങ്ങൾ വീട്ടിലെ ഇരുമ്പുപെട്ടിക്കുള്ളിൽ: പെൺകുട്ടികളെ കാണാതായത് ഞായറാഴ്ച